Thursday, September 11, 2014

തെരുവ് യാചകൻ


ചിരിക്കുവാൻ മറന്ന മുഖം
ചൂടേറ്റു പൊള്ളിയ
കറുത്ത വടുക്കൾ
അവിടെയും ഇവിടെയും
കീറലുകൾ തുന്നികെട്ടിയ
നരച്ച കുപ്പായം
അഴുക്ക് മെഴുക്കുപോലെ
മൂടികെട്ടിയ തലമുടി
ഒരു കീറത്തുണിയുടെ
കെട്ടിനുള്ളിലൊതുങ്ങുന്ന
ജീവിത സാമാനങ്ങൾ

മനുഷ്യ സ്നേഹത്തിന്റേയും
പരസ്പര സഹായത്തിന്റെയും
ആദ്ധ്യാത്മിക മുല്യങ്ങൾ
കുറിപ്പെഴുതിവെച്ച
കടലാസ് നോക്കി
ഘോര ഘോരം പ്രസംഗിക്കുന്ന
മതസൗഹാർദ്ധ 
വേദിയുടെ മുന്നിലൂടെ
പള്ള് പറഞ്ഞുകൊണ്ട്
വേച്ചു-വേച്ചു നീങ്ങുന്നു
ഗാന്ധിപ്രതിമയ്ക്ക് ചുവട്ടിലെ
സ്ഥിരം തണൽ നഷ്ടപ്പെട്ട
തെരുവ് യാചകൻ



6 comments:

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

എങ്കിലും അവര്‍ സാധാരണ മനുഷ്യരേക്കാള്‍ സംതൃപ്തരാണ്...

Cv Thankappan said... Best Blogger TipsReply itBest Blogger Templates

പ്രസംഗം പൊടിപൊടിക്കട്ടെ!
തണല്‍തേടുന്നവര്‍ അലഞ്ഞുതിരിയട്ടെ!!!
ആശംസകള്‍

ajith said... Best Blogger TipsReply itBest Blogger Templates

തണല്‍ നഷ്ടപ്പെടുന്നവരേറുന്നു

Salim kulukkallur said... Best Blogger TipsReply itBest Blogger Templates

തണല്‍ നഷ്ടപ്പെട്ടവര്‍ ഓര്‍മ്മിപ്പിക്കുന്നത് ....

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

ഏല്ലാവർക്കും നന്ദി സ്നേഹാശംസകൾ

Bipin said... Best Blogger TipsReply itBest Blogger Templates

ആശംസകൾ